രാത്രി ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ എഴുന്നേറ്റില്ല; അവധിക്ക് നാട്ടിലെത്തിയ മലയാളി നിര്യാതനായി
റിയാദ്: സൗദിയിൽ നിന്ന് അവധിക്ക് കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി ചങ്ങരംകുളം ആലംകോട് അട്ടേക്കുന്ന് കൊടിയില്‍ ഹമീദിെൻറ മകന് ശിഹാബ് (43) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. രാത്രി ഉറങ്ങാന്‍ കിടന്ന ശിഹാബിനെ പുലര്‍ച്ചെ എണീക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ദീർഘകാലമായി സൗദിയിൽ പ്രവാസിയായ ശിഹാബ് കഴിഞ്ഞദിവസമാണ് അവധിയിൽ നാട്ടിലെത്തിയത്. മൃതദേഹം തിങ്കളാഴ്ച ഉച്ചക്ക് ശേഷം ആലംകോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.