ഹജിനെത്തിയ മലയാളി മക്കയിൽ അന്തരിച്ചു
മക്ക ∙ ഹജിനെത്തിയ മലയാളി മക്കയിൽ അന്തരിച്ചു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബ്ദുൽ ജലീൽ (63) ആണ് മരിച്ചത്. ഹജ് നിർവഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം.സ്വകാര്യ ഹജ് ഗ്രൂപ്പിന് കീഴിലാണ് അബ്ദുൽ ജലീലും ഭാര്യയായിരുന്ന സുമയ്യയും എത്തിയത്. മൂന്ന് ദിവസം കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. നിയമനടപടികളെല്ലാം പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കും.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.