ബഹ്റൈനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു
മനാമ ∙ ബഹ്റൈനിൽ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനാണ് അറഫ, പെരുന്നാൾ അവധികൾ സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. അറഫ, പെരുന്നാൾ പ്രമാണിച്ച് ഈ മാസം 15 മുതൽ 18 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തെ മന്ത്രാലയങ്ങളും പൊതു സ്ഥാപനങ്ങളും അടച്ചിടുമെന്നും സർക്കുലറിൽ പറഞ്ഞു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.