• Home
  • News
  • പ്രവാസി മലയാളി നിര്യാതനായി

പ്രവാസി മലയാളി നിര്യാതനായി

അൽഖോബാർ: നവോദയ അൽഖോബാർ ഏരിയ എക്സിക്യൂട്ടിവ് അംഗവും തലാൽ യൂണിറ്റ് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ തിരുവനന്തപുരം കാര്യവട്ടം സ്വദേശി സാജിം അബൂബക്കർ കുഞ്ഞു (51) നിര്യാതനായി. 25 വർഷമായി ഖോബാറിൽ പ്രവാസിയായിരുന്നു. ഖബോറിലെ സറാക്കോ കമ്പനിയിൽ ആര്കിടെക്ട് ആയി ജോലിചെയ്തുവരികയിരുന്നു. കഴിഞ്ഞ ദിവസമാണ് ഹ്രസ്വ അവധിക്ക് ശേഷം നാട്ടിൽ നിന്നും തിരിച്ചെത്തിയത്. രോഗബാധിതനായതിനെ തുടർന്ന് അൽമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകൻ നാസ് വക്കം അറിയിച്ചു. തിരുവനന്തപുരം വെമ്പായം സ്വദേശി അബൂബക്കർ -ഉമ്മുക്കുൽസു ദമ്പതികളുടെ മകനാണ്. ഭാര്യ. ഷക്കീല. മകൾ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി സൈന.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All