• Home
  • News
  • വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിലെ മികവ്; ലോകറാങ്കിങ്ങിൽ ഒന്നാമത് റിയാദ് വിമ

വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിലെ മികവ്; ലോകറാങ്കിങ്ങിൽ ഒന്നാമത് റിയാദ് വിമാനത്താവളം

റിയാദ്: വിമാനങ്ങളുടെ സമയക്രമം പാലിക്കുന്നതിൽ റിയാദ് കിങ് ഖാലിദ് ഇൻറർനാഷനൽ എയർപ്പോർട്ട് ലോകത്ത് ഒന്നാം സ്ഥാനത്ത്. വ്യോമയാനം സംബന്ധിച്ച് അപഗ്രഥനം നടത്തുന്ന പ്രമുഖ ഏജൻസിയായ സിറിയം ഡിയോ ഇക്കഴിഞ്ഞ മെയ് മാസത്തെ കണക്കിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ ആഗോള റാങ്കിങ്ങിലാണ് റിയാദ് എയർപ്പോർട്ട് ഒന്നാം സ്ഥാനത്ത് ഇടം പിടിച്ചത്. വിമാന സർവിസുകളുടെ പ്ലാനിങ്ങിന്‍റെ കാര്യക്ഷമത, വിമാനങ്ങളുടെ ഷെഡ്യൂൾ സംബന്ധിച്ച് യാത്രക്കാർക്ക് അതത് സമയങ്ങളിൽ തന്നെ കൃത്യ വിവരം നൽകുന്നത് തുടങ്ങിയ വിപുലമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റാങ്കിങ്.

ഇത്തരമൊരു നേട്ടം സ്വന്തമാക്കാനായത് അഭിമാനകരമാണെന്ന് റിയാദ് എയർപോർട്ട്സ് കമ്പനി സി.ഇ.ഒ അയ്മൻ ബിൻ അബ്ദുൽഅസീസ് അബു അബഅ അഭിപ്രായപ്പെട്ടു. ഈ ആഗോള അംഗീകാരത്തിനുള്ള പ്രകടനം കൈവരിക്കാൻ കഴിഞ്ഞത് വിമാനങ്ങളുടെ ഓപറേഷനിൽ ഏറ്റവും മികവുറ്റതും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾ നടത്തണമെന്ന മാനേജ്മെൻറിെൻറ പ്രതിബദ്ധതയുടെ ഫലമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സർവിസ് ഷെഡ്യൂളുകൾ പാലിക്കുന്നതിലും വിമാനങ്ങൾ ഇറങ്ങുന്നതിലും പുറപ്പെടുന്നതിലും യാത്രക്കാർക്ക് അത് സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ ലഭ്യമാക്കുന്നതിലും പുലർത്തുന്ന കണിശത ലോകത്ത് വിമാനത്താവളത്തിെൻറ യശ്ശസ് ഉയർത്തി. വിവിധ സാമ്പത്തിക മേഖലകളിലെ ഏറ്റവും സജീവമായ പ്രാദേശിക തലസ്ഥാനങ്ങളിലൊന്നായി റിയാദ് നഗരത്തെ അവതരിപ്പിക്കുന്നതിനുള്ള ഏറ്റവും പ്രമുഖ ഗേറ്റ്‌വേ എന്ന നിലയിൽ വിമാനത്താവളം അർഹിക്കുന്ന ഉയർന്ന തലത്തിലുള്ള മികവും പ്രതിബദ്ധതയും കൈവരിക്കുന്നതിന് പരമാവധി പരിശ്രമമാണ് റിയാദ് എയർപോർട്ട് കമ്പനി നടത്തുന്നത്. 

അത് ഫലവത്താക്കുന്നതിൽ ജീവനക്കാരുടെ പ്രതിബദ്ധത പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും അബു അബ ചൂണ്ടിക്കാണിച്ചു. ടൂറിസം, സാംസ്കാരിക, വിനോദ മേഖലകൾ, മറ്റ് വിവിധ മേഖലകളിലും സുസ്ഥിര വികസനത്തിെൻറ വിവിധ വശങ്ങളിലും രാജ്യത്തിെൻറ മുൻനിര സ്ഥാനം ഏകീകരിക്കാൻ പ്രവർത്തിക്കുന്ന ‘വിഷൻ 2030’െൻറ ലക്ഷ്യങ്ങൾ നിറവേറ്റുന്നതിെൻറ ഭാഗം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിങ് ഖാലിദ് ഇൻറർനാഷനൽ എയർപോർട്ടിന് ഈ ബഹുമതി ലഭിക്കാൻ കഴിഞ്ഞ കാലയളവിൽ അശ്രാന്ത പരിശ്രമം നടത്തിയ എല്ലാ ജീവനക്കാർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. സിറിയം ഡിയോയുടെ ജനുവരിയിലെ റാങ്കിങ്ങിൽ റിയാദ് എയർപ്പോർട്ട് മൂന്നാംസ്ഥാനത്തായിരുന്നു. വെറും അഞ്ച് മാസത്തിനുള്ളിൽ എയർപോർട്ട് കൈവരിച്ച വികസനത്തിെൻറ ദ്രുതഗതിയെ പ്രതിഫലിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ഒന്നാം റാങ്ക് എന്നും അദ്ദേഹം വ്യക്തമാക്കി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All