ഈദിയ എടിഎം സേവനം ഇന്നു മുതല്‍
ദോഹ ∙ ബലിപെരുന്നാള്‍ പ്രമാണിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്റെ ഈദിയ എടിഎം സേവനം ഇന്ന് മുതല്‍ 10 കേന്ദ്രങ്ങളില്‍ ലഭ്യമാകും. മാള്‍ ഓഫ് ഖത്തര്‍ , പ്ലേസ് വിന്‍ഡം, അല്‍ വക്ര ഓള്‍ഡ് സൂഖ്, അല്‍ മിര്‍ഖാബ് മാള്‍, ദോഹ ഫെസ്റ്റിവല്‍ സിറ്റി, അല്‍ ഹസം മാള്‍, വെസ്റ്റ് വാക്ക്, അല്‍ഖോര്‍ മാള്‍, അല്‍മീര മൈതര്‍, അല്‍മീര അല്‍ തുമാമ എന്നീ 10 ഇടങ്ങളിലായാണ് ഈദിയ എടിഎം മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഈദ് നാളുകളിലേക്ക് മാത്രമായി ഉപഭോക്താക്കള്‍ക്ക് 5, 10, 50, 100 റിയാല്‍ എന്നിങ്ങനെ ചെറിയ കറന്‍സികള്‍ മാത്രം പിന്‍വലിക്കാന്‍ വേണ്ടിയുള്ള എടിഎം സൗകര്യമാണിത്. പെരുന്നാള്‍ ദിനങ്ങളില്‍ കുട്ടികള്‍ക്ക് പണം ഉള്‍പ്പെടെയുള്ള സമ്മാനങ്ങള്‍ നല്കുന്ന പൈതൃകത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈദിയ എടിഎം സേവനം.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.