• Home
  • News
  • മറ്റൊരാളുടെ പാസ്പോ‍‍ർട്ടുമായെത്തി ചികിത്സതേടി, ആശുപത്രിയിൽ മരണം: മൃതദേഹം തിരിച്ച

മറ്റൊരാളുടെ പാസ്പോ‍‍ർട്ടുമായെത്തി ചികിത്സതേടി, ആശുപത്രിയിൽ മരണം: മൃതദേഹം തിരിച്ചറിയാനായില്ല

കുവൈത്ത് സിറ്റി: കുവൈത്തിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞ അജ്ഞാതനായ പ്രവാസിയുടെ മൃതദേഹം തിരിച്ചറിയാനായില്ല. ഇതോടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പ് ജഹ്‌റ ആശുപത്രിയിൽ വെച്ചായിരുന്നു ഇയാളുടെ മരണം. നെഞ്ചുവേദനയെ തുടർന്ന് ചികിത്സ തേടി ഇയാൾ ആശുപത്രിയിൽ നേരിട്ട് എത്തുകയായിരുന്നു.രോഗിയുടെ ഗുരുതരാവസ്ഥ മനസ്സിലാക്കിയ ആശുപത്രി അധികൃതർ ഇയാളെ ഉടൻ തന്നെ എമർജൻസി വിഭാഗത്തിലേക്ക് മാറ്റുകയും തുടർന്ന് ഇയാൾ മരണമടയുകയും ചെയ്തു. ആശുപത്രി പ്രവേശന വേളയിൽ തിരിച്ചറിയൽ രേഖയായി ഇയാൾ അധികൃതകർക്ക് നൽകിയത് ഒരു പാസ്സ്പോർട്ട് ആയിരുന്നു. രോഗി മരിച്ചതിനു ശേഷം നടത്തിയ പരിശോധനയിലാണ് പാസ്സ്പോർട്ട് ഇദ്ദേഹത്തിന്റേതല്ലെന്ന് കണ്ടെത്തിയത്. നിലവിൽ വിരലടയാള പരിശോധന നടത്തി മൃതദേഹം തിരിച്ചറിയാനുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All