ബലിപെരുന്നാൾ: പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി
മസ്കത്ത്: പെരുന്നാളിനോടനുബന്ധിച്ച് തിങ്കളാഴ്ച രാവിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു. അൽ ബറക്ക പാലസ് റൗണ്ട് എബൗട്ട് മുതൽ സീബ് വിലായത്തിലെ ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട് വരെയാണ് പാർക്കിങ് നിരോധിച്ചിരിക്കുന്നത്. നിർദേശങ്ങൾ എല്ലാവരും പാലിക്കാൻ തയാറാകണമെന്ന് ആർ.ഒ.പി ആവശ്യപ്പെട്ടു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.