ഒമാനില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; 17 പേരെ രക്ഷപ്പെടുത്തി
മസ്കത്ത്: ഒമാനിലെ മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലെ ഒരു കെട്ടിടത്തിലെ അപ്പാർട്ട്മെന്റിന് തീപിടിച്ചു. തെക്കൻ അൽ ഹൈൽ ഏരിയയിലായിരുന്നു സംഭവം. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബലൻസ് അതോറിറ്റിയിലെ അംഗങ്ങള്‍ 17 പേരെ രക്ഷപ്പെടുത്തി. തീപിടിത്തം നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. സംഭവത്തില്‍ ആർക്കും പരിക്കുകളൊന്നുമില്ല. ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് കെട്ടിടത്തില്‍ നിന്ന് ആളുകളെ പുറത്തെത്തിച്ചത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.