യുഎഇയിലെ ബീച്ച് ബാറിൽ തീപിടുത്തം; ഭാഗികമായി അടച്ചു
യുഎഇ :ദുബായ് മറീനയിലെ ബരാസ്തി ബീച്ച് ബാറിൽ തീപിടുത്തം. ഇന്ന് പുലർച്ചെയാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. അഗ്നിശമനസേന സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തെ തുടർന്ന് ബരാസ്തി ബീച്ച് ബാറിന്റെ ഒരു ഭാഗം ഭാഗീകമായി അടച്ചിടുമെന്ന് സ്ഥാപനത്തിന്റെ വക്താവ് അറിയിച്ചു. കുളവും കടൽത്തീരവും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടും. അതേസമയം റെസ്റ്റോറൻ്റും വേനൽക്കാല ടെൻ്റും പൂർണ്ണമായി പ്രവർത്തിക്കുമെന്നും അറിയിച്ചു. യുഎഇയിലെ പ്രവാസികൾക്കിടയിൽ വളരെ പ്രശസ്തമാണ് ബരാസ്തി ബീച്ച് ബാർ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.