യുഎഇയിൽ പ്രവാസി മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് ചികിത്സയിൽ
യുഎഇ: അബൂദബിയിൽ പ്രവാസി മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. കൈഞരമ്പ് മുറിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവ് ചികിത്സയിൽ കഴിയുകയാണ്. കണ്ണൂർ ചിറക്കൽ സ്വദേശിനി മനോജ്ഞ (31) ആണ് മരിച്ചത്. ഭർത്താവിനെയും കൈഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതിയുടെ മൃതദേഹം അബൂദബി ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ അബൂദബി പൊലീസ് കേസെടുത്തിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.