• Home
  • News
  • ഹജ് തീർഥാടക മക്കയിൽ ആൺ കുഞ്ഞിന് ജന്മം നൽകി

ഹജ് തീർഥാടക മക്കയിൽ ആൺ കുഞ്ഞിന് ജന്മം നൽകി

മക്ക ∙ ഹജ് തീർഥാടക മക്കയിൽ ആൺ കുഞ്ഞിന് ജന്മം നൽകി. മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിലാണ്  30 വയസ്സുള്ള നൈജീരിയൻ തീർഥാടക മുഹമ്മദ് എന്ന ആൺകുഞ്ഞിന് ജന്മം നൽകിയത്.  നിലവിലെ ഹജ് സീസണിലെ തീർഥാടകർക്കിടയിലെ ആദ്യ പ്രസവമാണിത്.ഗർഭാവസ്ഥയുടെ 31-ാം ആഴ്ചയിലായിരുന്ന തീർഥാടകയെ പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.  ഡോക്ടർമാർ ഉടൻ തന്നെ അവളെ പരിചരിക്കുകയും പ്രസവ വാർഡിലേക്ക് മാറ്റുകയും ചെയ്തു. നവജാതശിശു മാസം തികയാതെയാണ്  പ്രസവിച്ചതെങ്കിലും അമ്മയും കുഞ്ഞും നല്ല ആരോഗ്യത്തിലാണ്.

അത്യാഹിത കേസുകൾ കൈകാര്യം ചെയ്യുന്നതിന് ഉയർന്ന തലത്തിലുള്ള സേവനങ്ങൾ ഹജ് വേളയിൽ നൽകുന്നുണ്ട്.  മാതൃ, നവജാതശിശു, ശിശു പരിചരണം എന്നിവയിലെ ഉയർന്ന നിലവാരത്തിന് പേരുകേട്ട ഈ ആശുപത്രി ഹജ് സീസണിൽ നിരവധി പ്രസവ കേസുകൾ പതിവായി കൈകാര്യം ചെയ്യുന്നുണ്ട്. തനിക്കും കുഞ്ഞിനും വേണ്ടിയുള്ള അസാധാരണമായ പരിചരണത്തിനും പിന്തുണയ്ക്കും നൈജീരിയൻ തീർഥാടക മെഡിക്കൽ സ്റ്റാഫിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All