• Home
  • News
  • 586 കിലോ കേടായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു, കുവൈത്തിൽ 474 ഭക്ഷണശാലകളിൽ പരിശോ

586 കിലോ കേടായ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു, കുവൈത്തിൽ 474 ഭക്ഷണശാലകളിൽ പരിശോധന; പതിനാലെണ്ണം പൂട്ടിച്ചു

പരിശോധനകളില്‍ 14 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജൂണ്‍ മാസത്തില്‍ വിവിധ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്തത് ഉപയോഗ യോഗ്യമല്ലാത്ത  586 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍. ആകെ 474 ഭക്ഷണശാലകളില്‍ പരിശോധന നടത്തിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഹനൻ അബ്ബാസ് അറിയിച്ചു. ഈ പരിശോധനകളിലാണ് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചത്. കൂടാതെ 186 നിയമലംഘന റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. പരിശോധനകളില്‍ 14 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും  ഹനൻ അബ്ബാസ് പറഞ്ഞു.

അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഡോ. റീം അൽ ഫുലൈജിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ അബ്ദുള്ള അൽ കന്ദാരിയുടെ മേൽനോട്ടത്തിൽ, ഭക്ഷ്യ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധനകള്‍ സംഘടിപ്പിച്ചത്. ഭക്ഷ്യ സ്ഥാപനങ്ങളുടെ മേൽ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കുക, ഭക്ഷണത്തിന്‍റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുക, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ്  ലക്ഷ്യമെന്നും ഹനൻ അബ്ബാസ് കൂട്ടിച്ചേർത്തു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All