കുവൈത്തിലെ അപ്പാട്ട്മെൻ്റ് തീപിടിത്തം: കെട്ടിട ഉടമയ്ക്കെതിരെ നരഹത്യകുറ്റത്തിന് കേസ്
കുവൈത്ത് സിറ്റി:കുവൈത്തിൽ ശനിയാഴ്ച ഉച്ചയോടെ അപ്പാർട്ട്മെൻ്റിന് തീപിടിച്ച് കെട്ടിടത്തിൽ മറ്റ് അഞ്ച് പേർ മരിക്കാനിടയായ സംഭവത്തിൽ അപ്പാർട്ട്മെന്റ് ഉടമയായ പ്രവാസിയ്ക്കെതിരെ നരഹത്യക്കുറ്റം ചുമത്തി അധികൃതർ. റിപ്പോർട്ട് അനുസരിച്ച്, ഫർവാനിയയിലെ ഒരു അപ്പാർട്ട്മെൻ്റിൽ തീ പടരുകയും പുക അയാളുടെ അയൽവാസിയുടെ വീട്ടിലേക്ക് ഒഴുകുകയും അയൽപക്കത്തെ അപ്പാർട്ട്മെൻ്റിലെ ഒരു സിറിയൻ കുടുംബത്തിലെ അഞ്ച് പേർ ശ്വാസംമുട്ടി മരിക്കുകയും ചെയ്തു.അപ്പാർട്ട്മെൻ്റിന് തീപിടിച്ച ഉടനെ ഉടമായ പ്രവാസി രക്ഷപ്പെട്ടു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.