മലയാളി ഹജ് തീർഥാടക മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ് ∙ ഹജ് തീർഥാടക മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം തിരൂർ ആലിങ്ങൽ സ്വദേശി പരേതനായ എടശ്ശേരി മൂസക്കുട്ടിയുടെ ഭാര്യ ഫാത്തിമ (66) ആണ് മരിച്ചത്.മിനായിൽ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന കഴിഞ്ഞ മാസമാണ് ഫാത്തിമ ഹജിനെത്തിയത് .
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.