• Home
  • News
  • സ്മാർട്ട് ടെക്നോളജിയുമായി സൗദി സംരംഭം

സ്മാർട്ട് ടെക്നോളജിയുമായി സൗദി സംരംഭം

റിയാദ് ∙ സുരക്ഷിതമായി വാഹനമോടിക്കുന്നതിന് പ്രഥമ പരിഗണന നൽകി ഒരുക്കിയ പുത്തൻ സ്മാർട്ട് ടെക്നോളജിയുമായി സൗദി സംരംഭം. സൗദി യിലെ വാഹന ഇൻഷൂറൻസ് സർവീസസ് കമ്പനിയായ നജം പുത്തൻ എഐ സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി സുരക്ഷാ സംവിധാന സംരഭത്തിന് റിയാദിൽ തുടക്കം കുറിച്ചു. വാഹനങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ടെലിമാറ്റിക് സ്മാർട്ട്  ഉപകരണങ്ങൾ വാഹനത്തിന്റെ വേഗതയും, ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതും നിരീക്ഷിക്കും. എങ്ങനെ വാഹനം ഓടിക്കുന്നുവെന്നു മാത്രമല്ല എവിടെയാണ് ഓടിക്കുന്നത്, റോഡിന്റെ അവസ്ഥയെന്താണ്, കാലാവസ്ഥ സാഹചര്യങ്ങൾ എന്തൊക്കെയാണ്, മോശം കാലാവസ്ഥയിൽ റോഡിലെ അപകട സാധ്യതകളിൽ നിന്നും ഒഴിവാകാൻ കഴിയുന്നതുമെല്ലാം പുതിയ ടെക്നോളജിയിലൂടെ മനസിലാക്കാൻ കഴിയും. രാജ്യത്തെങ്ങുമുള്ള റോഡ് സുരക്ഷ മെച്ചപ്പെടുത്താൻ ഉതകുന്ന വിധം  വാഹനം ഓടിക്കുന്ന രീതികളും അവയെക്കുറിച്ചുള്ള അവലോകനവുമൊക്കെ നൽകാൻ കഴിയുന്ന സാങ്കേതികവിദ്യയാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. 

യുഎസ് ആസ്ഥാനമായുള്ള കേംബ്രിഡ്ജ് മൊബൈൽ ടെലിമാറ്റിക്‌സ് ആൻഡ് അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ എയ്‌ജെനിക്‌സുമായി സഹകരിച്ചുള്ള നജ്ം സംരംഭം ഡ്രൈവിങ് രീതികളുടെ സ്വഭാവം അളക്കുന്നതിനുള്ള വിപുലമായ സംവിധാനമാണ് നൽകുന്നത്. ഇതിലൂടെ ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കി ഡ്രൈവർമാരുടെ പെരുമാറ്റം പഠിക്കുകയും ഡ്രൈവിങ് ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഉപയോക്തൃ സഹായം വാഗ്ദാനം തരുന്ന എഐ സാങ്കേതികവിദ്യ സേവനത്തിൽ ഉൾപ്പെടുമെന്ന്  അധികൃതർ പറയുന്നു. റോഡപകടങ്ങളും മരണനിരക്കും കുറയ്ക്കാനും റോഡ് അപകടങ്ങളിൽ നിന്ന് സംരക്ഷണം നൽകാനും രാജ്യത്തിന്റെ വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കാനും ഈ സംരംഭം സഹായിക്കുമെന്ന് നജ്മിന്റെ സിഇഒ മുഹമ്മദ് അൽ ഷെഹ്‌രി പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All