• Home
  • News
  • ഹജ് ചടങ്ങുകൾ ഇന്നലെ അവസാനിച്ചു

ഹജ് ചടങ്ങുകൾ ഇന്നലെ അവസാനിച്ചു

മക്ക ∙ ഹജ് ചടങ്ങുകൾ ഇന്നലെ അവസാനിച്ചു. ഇന്നലെ മിനയിൽനിന്ന് വിടവാങ്ങാത്തവർ ഇന്നത്തെ കല്ലേറ് കർമം കൂടി പൂർത്തിയാക്കി മഗ്രിബ് നിസ്‌കാരത്തിനു മുൻപായി മിനയിൽ നിന്ന് യാത്ര തിരിക്കും. ഒരു സംഘം ഹാജിമാർ ഇന്നലെ ചടങ്ങുകൾ പൂർത്തിയാക്കി മടങ്ങിയിരുന്നു.ബാക്കിയുള്ളവരും ഇന്ന് കർമങ്ങൾ പൂർത്തിയാക്കി മടങ്ങും. ചൊവ്വാഴ്ച കർമങ്ങൾ പൂർത്തിയാക്കി വിടവാങ്ങിയ ഹാജിമാർ വിടവാങ്ങൽ ത്വവാഫും പൂർത്തിയാക്കി മദീനയിലേക്ക് യാത്ര തിരിച്ചു. മക്കയിൽ നേരിട്ട് എത്തിയ വിദേശികളാണ് ഇപ്പോൾ മദീനയിലെ പ്രവാചക നഗരിയിലേക്കു പുറപ്പെടുന്നത്. ഇവർക്ക് ഇവിടെനിന്നായിരിക്കും മടക്കയാത്ര.

മദീനയിൽ എട്ടു ദിവസത്തെ വാസത്തിന് ശേഷമാണ് ഹാജിമാർ മടങ്ങുക. വിദേശത്തുനിന്ന് ഹജിനു മുന്നോടിയായി മദീനയിൽ വിമാനമിറങ്ങി പ്രവാചക നഗരി സന്ദർശനം നടത്തിയവർ മക്കയിൽനിന്ന് ജിദ്ദയിലെത്തി നാട്ടിലേക്ക് മടങ്ങും. തീർഥാടകരെ ജിദ്ദ വിമാനത്താവളത്തിലേക്കും മദീന സന്ദർശനത്തിനും അയക്കുന്നതിനുള്ള എല്ലാ നടപടി ക്രമങ്ങളും ഇന്ത്യൻ ഹജ്ജ് മിഷൻ സ്വീകരിച്ചിട്ടുണ്ട്. മദീനയി ലെത്തുന്ന തീർഥാടകർ ബദ്ർ, ജന്നതുൽ ബഖീഅ്, മസ്‌ജിദ് ഖുബാ, മസ്‌ജിദുൽ ഫത്ഹ്, മസ്‌ജിദുൽ ഖിബ്ലതൈൻ, ഉഹ്ദ് തുടങ്ങിയ ചരിത്ര സ്മാര കങ്ങളും സന്ദർശിച്ച ശേഷമായി രിക്കും മദീനയോടു വിട പറയുക. ഹാജിമാർക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും മദീനയിലെ പ്രവാചക പള്ളിയായ മസ്‌ജിദുന്നബവിയിലും പ്രവാചക നഗരിയിലും അധികൃതർ ഏർപ്പെടു ത്തിയിട്ടുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All