• Home
  • News
  • കുവൈത്തിൽ വാഹനാപകടം; 7 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; 2 മലയാളികൾക്ക് പരിക്ക്, ആശു

കുവൈത്തിൽ വാഹനാപകടം; 7 ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; 2 മലയാളികൾക്ക് പരിക്ക്, ആശുപത്രിലേക്ക് മാറ്റി

 

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹനാപകടത്തിൽ 7 ഇന്ത്യക്കാർ മരിച്ചു. ഇവരില്‍ ആറു പേര്‍ സംഭവസ്ഥലത്ത്ത് വച്ച് തന്നെ മരിച്ചു. രാജ്കുമാര്‍ കൃഷ്ണ സ്വാമിയാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. 3 പേർക്ക് പരിക്കേറ്റു.ഇതിൽ രണ്ടു പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം. ബിനു മനോഹരന്‍, സുരേന്ദ്രന്‍, ആറ്മന്‍ എന്നിവരാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. മരിച്ചവരും പരിക്കേറ്റവരും ഒരു കമ്പനിയിലെ തൊഴിലാളികളാണെന്നാണ് റിപ്പോർട്ട്.ജീവനക്കാര്‍ സഞ്ചരിച്ച ബസ്, അബ്ദുള്ള അല്‍ മുബാറക് പ്രദേശത്തിന് എതിര്‍വശമുള്ള യു-ടേണ്‍ ബ്രിഡ്ജില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അപകത്തില്‍പ്പെട്ട വാഹനത്തില്‍ പത്ത് പേരാണുണ്ടായിരുന്നത്.സംഭവം അറിഞ്ഞ ഉടന്‍ സ്ഥലത്തെത്തിയ അടിയന്തര രക്ഷാപ്രവര്‍ത്തക സംഘം പരിക്കേറ്റവരെ രക്ഷപ്പെടുത്തി. അപകടത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All