• Home
  • News
  • യുഎഇയിൽ അജ്ഞാത മൃതദേഹമായി സംസ്ക്കരിച്ചത് കാണാതാകപ്പെട്ടിരുന്ന തൃശൂർ സ്വദേശി ജിത്

യുഎഇയിൽ അജ്ഞാത മൃതദേഹമായി സംസ്ക്കരിച്ചത് കാണാതാകപ്പെട്ടിരുന്ന തൃശൂർ സ്വദേശി ജിത്തു സുരേഷിന്റേത് തന്നെയെന്ന് സ്ഥിരീകരണം; 5 മാസത്തെ തിരച്ചിലിന് വേദനാജനകമായ അന്ത്യം

ഷാർജ∙ അഞ്ച് മാസത്തോളമായി മകനെ അന്വേഷിച്ചു നടന്ന  തൃശൂർ മാള കുഴൂർ സ്വദേശി സുരേഷിന്‍റെ പ്രതീക്ഷകളെല്ലാം വൃഥാവിലായി. ഷാർജയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ  മാർച്ച് 10ന് കാണാതായ മകൻ ജിത്തു സുരേഷ് (28) മരിച്ചതായി കഴിഞ്ഞ ദിവസം ഷാർജ പൊലീസ് സുരേഷിനെ അറിയിച്ചു. എന്നാൽ മൃതദേഹം മൂന്ന് മാസത്തിൽക്കൂടുതൽ മോർച്ചറിയിൽ സൂക്ഷിക്കാൻ സാധിക്കാത്തതിനാൽ അജ്ഞാത ജ‍ഡമെന്ന പേരിൽ പോലീസ് സംസ്കരിച്ചിരുന്നു. തുടർന്ന് സുരേഷിന്‍റെയും ജിത്തുവിന്‍റെയും ഡിഎൻഎ പരിശോധിച്ചാണ് ആളെ തിരിച്ചറിഞ്ഞത്. 

കാണാതായി 10 ദിവസം കഴിഞ്ഞ് ഷാർജ കോർണിഷിലെ അടച്ച ഹോട്ടലിന്‍റെ സ്റ്റെയർകെയിസിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ജിത്തുവിന്‍റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചതായി സുരേഷ് മനോരമ ഓൺലൈനിനോട് പറഞ്ഞു. മരണാനന്തര കർമങ്ങൾക്കായി സുരേഷ് ഇന്ന് (ബുധൻ) രാത്രി 10.45ന് ഒമാൻ വഴി നാട്ടിലേയ്ക്ക് യാത്ര തിരിക്കും.മകനെ കാണാതായതായി സുരേഷ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് സുരേഷിനോടൊപ്പം അധികൃതരും ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ജിത്തുവിന് വേണ്ടി വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All