• Home
  • News
  • ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

ഒമാനില്‍ വാഹനത്തിന് തീപിടിച്ചു; ആളപായമില്ല

മസ്‌കറ്റ്: ഒമാനില്‍ വാഹനത്തിന് തീപിടിച്ചു. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍ സീബ് വിലായത്തിലാണ് വാഹനത്തിന് തീപിടിച്ചത്. ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് വകുപ്പിന്റെ അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തില്‍ പരിക്കുകളോ ആളപായമോ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സുരക്ഷ കണക്കിലെടുത്ത് വാഹന ഉടമകൾ തങ്ങളുടെ വാഹനങ്ങള്‍ വേണ്ട രീതിയില്‍ പരിപാലിക്കണമെന്നും വാഹനത്തിൽ  അഗ്നിശമന ഉപകരണം ഉണ്ടാകണമെന്നും അതിന്റെ സാധുത ഉറപ്പാക്കണമെന്നും സിവില്‍ ഡിഫന്‍സ്   അധികൃതർ  പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All