• Home
  • News
  • ഖത്തറിലെ പ്രവാസികളുടെ ശ്രദ്ധക്ക്; തൊഴിൽ വിസയിലെത്തുന്നവർ മുപ്പത് ദിവസത്തിനകം വിസ

ഖത്തറിലെ പ്രവാസികളുടെ ശ്രദ്ധക്ക്; തൊഴിൽ വിസയിലെത്തുന്നവർ മുപ്പത് ദിവസത്തിനകം വിസാനടപടികൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

 

ദോഹ: ഖത്തറിൽ തൊഴിൽ വിസയിലെത്തുന്ന വിദേശികൾ മുപ്പത് ദിവസത്തിനകം വിസാനടപടികൾ പൂർത്തിയാക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമിപ്പിച്ചു.ആഭ്യന്തര മന്ത്രാലയം സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം ഓർമിപ്പിച്ചത്. നിയമം ലംഘിക്കുന്നവർക്ക് 10,000 റിയാൽ പിഴ ഈടാക്കുമെന്നും മന്ത്രാലയം അറിയിച്ചു. കാലതാമസത്തിന് ഓരോ ദിവസത്തിനും 10 ഖത്തർ റിയാൽ പിഴ നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കി.പ്രവാസികളുടെ എൻട്രി, എക്സിറ്റ്, താമസം എന്നിവ നിയന്ത്രിക്കുന്ന 2015 ലെ 21-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (10) വ്യവസ്ഥകൾ അടിസ്ഥാനമാക്കിയാണ് (ഖണ്ഡിക 1) തീരുമാനം. തൊഴിലുടമയും പ്രവാസിയും രാജ്യത്തേക്ക് പ്രവേശിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ റസിഡൻസ് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് നിയമലംഘനങ്ങൾ തടയാനും ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നുണ്ടെന്ന് തെളിയിക്കാനും സഹായിക്കും എന്ന് മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യക്തമാക്കി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All