• Home
  • News
  • ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ ബേക്കൽ സാലിഹാജി അന്തരിച്ചു

ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ ബേക്കൽ സാലിഹാജി അന്തരിച്ചു

ദോഹ∙ ഖത്തറിലെ ആദ്യകാല പ്രവാസിയും വ്യാപാര പ്രമുഖനുമായ ബേക്കൽ സാലിഹാജി ( സാലിച്ച ) (74 ) അന്തരിച്ചു . കാസർകോട്  ജില്ലയിലെ ഉദുമ നിയോജകമണ്ഡലത്തിലെ ബേക്കൽ സ്വദേശിയാണ് . കുറച്ചു കാലമായി  അസുഖത്തെ തുടർന്ന്  ചികിത്സയിലായിരുന്ന സാലിഹാജിക്ക്  ഇന്ന്  പുലർച്ചെ ഖത്തർ ഹമദ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത് .എഴുപതുകളിൽ കടൽ മാർഗം  ഖത്തറിലെത്തിയ സാലിഹാജി കഴിഞ്ഞ 54 വർഷമായി  ഖത്തറിലെ വസ്ത്ര  വ്യാപാര മേഖലയിലും  സാമൂഹിക രംഗത്തും  നിറസാന്നിധ്യമായിരുന്നു . ബോംബെ സിൽക്‌സ് , ലെക്സസ്  ടൈലറിം‌‌ങ് , സെഞ്ച്വറി ടെക്സ്റ്റയിൽസ്, പാണ്ട ഹൈപ്പർമാർക്കറ്റ്, ദാന സെന്‍റർ എന്നീ സ്ഥാപങ്ങളുടെ ചെയർമാൻ  ആയിരുന്നു . ചെറുപ്രായത്തിൽ തന്നെ ഖത്തറിലെത്തിയ സാലിഹാജി സ്വപ്രയത്നത്തിലൂടെ വ്യാപാര മേഖലയിൽ ശക്തമായ സാന്നിധ്യമായി മാറി .കെ എം സി സി  കാസർകോട് ജില്ല പ്രസിഡന്‍റ് , സംസ്ഥാന  ഉപദേശക സമിതി അംഗം  എന്നീ നിലകളിൽ  പ്രവർത്തിച്ചിരുന്നു .

ഭാര്യ  മുംതാസ് യു .വി. ഏകമകൾ  ജാഫ്നത്, ജാമാതാവ് മുഹമ്മദ് സമീർ ബദറുദ്ധീൻ. അലിഷ, ജിയ എന്നിവർ കൊച്ചുമക്കളാണ് . മൃതദേഹം  ഖത്തർ  അബൂഹമൂർ  ഖബർസ്ഥാനിൽ  ഇന്ന് രാത്രി ഏഴുമണിക്ക്  സംസ്കരിക്കുമെന്ന് ബന്ധപെട്ടവർ  അറിയിച്ചു . ഇന്ന്  മഗ്‌രിബ് നമ്സക്കനന്തരം  അബൂഹമൂർ  പള്ളിയിൽ  സാലി ഹാജിക്ക്  വേണ്ടിയുള്ള  മയ്യത്ത് നമസ്ക്കാരം  നടക്കും.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All