• Home
  • News
  • കഅബയിൽ പുതിയ കിസ്‌വ സ്ഥാപിച്ചു

കഅബയിൽ പുതിയ കിസ്‌വ സ്ഥാപിച്ചു

മക്ക ∙ മക്കയിലെ വിശുദ്ധ കഅബയിൽ പുതിയ കിസ്‌വ സ്ഥാപിച്ചു.  പുതിയ കിസ്‌വ സ്ഥാപിക്കുന്നതിനായി പ്രത്യേകം പരിശീലനം ലഭിച്ച എൻജിനീയർമാരുടെയും സാങ്കേതിക വിദഗ്ധരുടെയും മേൽനോട്ടത്തിൽ 159 കരകൗശല വിദഗ്ധർ ഉൾപ്പെടുന്ന ഒരു സംഘമാണ് പ്രവർത്തിച്ചത്. കിങ് അബ്ദുൽ അസീസ് കോംപ്ലക്സിൽ നിന്നുള്ള  സംഘം 120 കിലോഗ്രാം സ്വർണ്ണം, 100 കിലോഗ്രാം വെള്ളി, 1000 കിലോഗ്രാം പട്ട് എന്നിവ ഉപയോഗിച്ചാണ് പുതിയ കിസ്‌വ നിർമിച്ചത്.കിസ്‌വയ്ക്ക് 1,350 കിലോഗ്രാം ഭാരവും 14 മീറ്റർ ഉയരവും ഉണ്ട്. നാല് പ്രത്യേക വശങ്ങളും ഒരു വാതിൽ കർട്ടനും ഇതിൽ ഉൾപ്പെടുന്നു. കറുത്ത നൂലുകൾ കൊണ്ട് നെയ്ത ലിഖിതങ്ങൾ കൊണ്ട് പുറംഭാഗം അലങ്കരിച്ചിരിക്കുന്നു.

ഹജ് തീർഥാടനത്തിന് ഏകദേശം മൂന്നാഴ്ച മുൻപ്, മേയ് 22 ന്, കിസ്‌വയുടെ താഴത്തെ ഭാഗം ഉയർത്തിയിരുന്നു. തീർഥാടകർ കഅബയെ പ്രദക്ഷിണം വയ്ക്കുമ്പോൾ കിസ്‌വ മലിനമാകാതെയും കേടുപാടുകൾ സംഭവിക്കാതെയും സംരക്ഷിക്കുന്നതിനാണിത്.പുതിയ കിസ്‌വ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡപ്യൂട്ടി ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി വൈസ് ചെയർമാനുമായ സൗദ് ബിൻ മിശ്അൽ രാജകുമാരൻ കൈമാറി. കഅ്ലായത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിന് ഔപചാരികമായി കൈമാറുകയും ചെയ്തു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All