• Home
  • News
  • ഒമാനിലെ ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞു; ഇന്ത്യക്കാരുൾപ്പെടെ 16 പേർക്കായി തിരച്

ഒമാനിലെ ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞു; ഇന്ത്യക്കാരുൾപ്പെടെ 16 പേർക്കായി തിരച്ചിൽ

 

മസ്കത്ത്: ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ ദുകം തീരത്ത് എണ്ണക്കപ്പൽ മറിഞ്ഞു. ദുകം വിലായത്തിലെ റാസ് മദ്‌റാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്കുകിഴക്കായാണ് കപ്പൽ അപകടത്തിൽപ്പെട്ടതെന്ന് മാരിടൈം സെക്യൂരിറ്റി സെന്റർ അറിയിച്ചു.13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കൻ പൗരന്മാരും ഉൾപ്പെടെ 16 പേരായിരുന്നു കപ്പലിലുണ്ടായിരുന്നത്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

രക്ഷാപ്രവർത്തനത്തിന് ഇന്ത്യൻ നാവികസേനയുടെ ഐ.എൻ.എസ് തേജും വ്യോമനിരീക്ഷണത്തിന് പി-81 വിമാനവുമാണ് നിയോഗിച്ചിട്ടുള്ളത്. കപ്പൽ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ആഫ്രിക്കൻ ദ്വീപായ കൊമോറോസ് പതാകയാണ് കപ്പലിലുണ്ടായിരുന്നത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All