ബഹ്റൈനില്‍ രണ്ടു ദിവസം പൊതു അവധി പ്രഖ്യാപിച്ച് കിരീടാവകാശി
മനാമ: ബഹ്റൈനില്‍ അശൂറയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നതിനാല്‍ രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. ജൂലൈ 16, 17 (ചൊവ്വ, ബുധന്‍) ദിവസങ്ങളിലാണ് പൊതു അവധി പ്രഖ്യാപിച്ചത്. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ആശൂറ അവധി സംബന്ധിച്ച സർക്കുലർ പുറപ്പെടുവിച്ചത്. ജൂലൈ 16, 17 തീയതികളിൽ മന്ത്രാലയങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഹിജ്റ വർഷത്തിലെ ആദ്യമാസമായ മുഹറത്തിലെ പത്താം ദിവസമാണ് അശൂറ എന്ന് പേരിൽ അറിയപ്പെടുന്നത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.