• Home
  • News
  • കുവൈത്തിൽ താമസസ്ഥലത്തിന് പുറത്ത് ചെരുപ്പ് പോലും വെക്കാൻ പാടില്ല, മുന്നറിയിപ്പ് ഇ

കുവൈത്തിൽ താമസസ്ഥലത്തിന് പുറത്ത് ചെരുപ്പ് പോലും വെക്കാൻ പാടില്ല, മുന്നറിയിപ്പ് ഇപ്രകാരം

കുവൈത്ത് സിറ്റി:കുവൈത്ത് മുനിസിപ്പാലിറ്റി അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങൾക്ക് മുന്നിൽ എന്തെങ്കിലും വസ്തുക്കൾ വെക്കുന്നതിരെതിരെ നടപടി കടുപ്പിക്കുന്നു.ഇനി മുതൽ അപ്പാർട്ടുമെൻ്റുകൾക്ക് മുന്നിലും കോണിപ്പടികളിലും എന്തെങ്കിലും സാധനങ്ങൾ അലക്ഷ്യമായി സൂക്ഷിച്ചാൽ 500 ദിനാർ കയ്യോടെ പിഴ ഒടുക്കേണ്ടതായി വരും. ചെറിയ കാബിനറ്റുകൾ, കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഷൂ റാക്കുകൾ മുതലായവ ഇതിൽ ഉൾപ്പെടുന്നു.കെട്ടിട ഉടമയിൽ നിന്ന് 500 കെഡി സ്പോട്ട് പിഴ ചുമത്തുന്നത് തടയാൻ എല്ലാ കെട്ടിടങ്ങളുടെയും ഗാർഡുകളോട് ഇടയ്ക്കിടെ പരിശോധന നടത്താൻ മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു. കുവൈത്ത് മുനിസിപ്പാലിറ്റിയെ ഉദ്ദരിച്ച് പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . സെക്യൂരിറ്റി ജീവനക്കാരായി പ്രവർത്തിക്കുന്നവർ ഇക്കാര്യം ജഗ്രതയോടെ എടുക്കണമെന്നും അല്ലാത്ത പക്ഷം കെട്ടിട ഉടമകൾക്കെതിരെയും നിയമ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി . എന്തെങ്കിലും ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ, ദയവായി 139 എന്ന ഹോട്ട്‌ലൈനിലേക്കോ 24727732 വാട്സ്ആപ്പ് വഴിയോ അല്ലെങ്കിൽ ഇമെയിൽ വഴിയോ അറിയിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All