പ്രവാസി മലയാളി നിര്യാതനായി
റിയാദ്: മലയാളി സൗദിയില്‍ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കൽ പെരിയമ്പലം സ്വദേശി കുട്ടശ്ശേരി പുറായ് തേരി ഗോപി (53) ആണ് റിയാദിൽ മരിച്ചത്. പിതാവ്: ഉണ്ണി കാരി (പരേതൻ), മാതാവ്: തങ്കമണി (പരേത), ഭാര്യ: സുനിത, മക്കൾ: വൈഷ്ണവ്, വർഷ, ഷോബിത്.മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ എന്നിവർ രംഗത്തുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.