• Home
  • News
  • അബുദാബിയിൽ ഭക്ഷ്യസുരക്ഷാ നിയമലംഘനം ഇറച്ചിക്കട അടപ്പിച്ചു

അബുദാബിയിൽ ഭക്ഷ്യസുരക്ഷാ നിയമലംഘനം ഇറച്ചിക്കട അടപ്പിച്ചു

ഭക്ഷ്യസുരക്ഷാ നിയമങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് അബുദാബിയിലെ ഒരു ഇറച്ചിക്കട അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (ADAFSA) അടപ്പിച്ചു. വഫ്ര സപ്ലൈ എൽഎൽസി എന്ന മീറ്റ് ഷോപ്പ് ആണ് അതോറിറ്റി അടപ്പിച്ചത്.

കശാപ്പ് ഭക്ഷ്യ സുരക്ഷാ ആവശ്യകതകളുമായി ബന്ധപ്പെട്ട് ഒന്നിലധികം ലംഘനങ്ങളാണ് ഇവിടെ കണ്ടെത്തിയത്. മുമ്പ് മൂന്ന് തവണ ലംഘനങ്ങളും അടച്ചുപൂട്ടൽ മുന്നറിയിപ്പും നൽകിയിരുന്നു. ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത കേടായ മാംസം വിൽക്കുന്നതും കാലാവധി കഴിഞ്ഞ തീയതി സൂചിപ്പിക്കുന്ന ശരിയായ ലേബലിംഗ് ഇല്ലാത്ത മാംസം കച്ചവടം ചെയ്യുന്നതായും ഇവിടെ കണ്ടെത്തി

എല്ലാ ആവശ്യകതകളും പൂർണ്ണമായി പാലിച്ച്, അടച്ചുപൂട്ടലിൻ്റെ അടിസ്ഥാന കാരണങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ ഈ സ്ഥാപനത്തിന് ഇനി പ്രവർത്തനം പുനരാരംഭിക്കാൻ കഴിയൂ.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All