• Home
  • News
  • സന്ദർശന വീസ ആശ്രിത വിസയിലേക്ക് മാറ്റുന്നത് നിർത്തലാക്കുന്നു

സന്ദർശന വീസ ആശ്രിത വിസയിലേക്ക് മാറ്റുന്നത് നിർത്തലാക്കുന്നു

മനാമ ∙ സന്ദർശന വീസയെ ജോലിയിലേക്കോ ആശ്രിത വിസയിലേക്കോ മാറ്റുന്നത് നിർത്തലാക്കുകയും, നിലവിലുള്ള രീതിയിൽ മാറ്റം വരുത്തുകയും ചെയ്തതായി ദേശീയ പാസ്‌പോർട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽറഹ്മാൻ അൽ ഖലീഫ അറിയിച്ചു. 

വിസിറ്റ് വീസകൾ ജോലിയിലേക്കും ആശ്രിത വീസയിലേക്കും മാറ്റുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നിർദേശപ്രകാരമാണ് തീരുമാനം. നാഷനൽ ലേബർ മാർക്കറ്റ് പ്ലാൻ പ്രോത്സാഹിപ്പിക്കുന്നതിനും വിസിറ്റ് വീസയിലെത്തുന്നവരെ ചൂഷണം ചെയ്യുന്നത് തടയുന്നതിനുമായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ച് നടപടിക്രമങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ നടപടി ആയിരക്കണക്കിന് വരുന്ന തൊഴിൽ അന്വേഷകരെ ദോഷകരമായി ബാധിക്കും. 

നിലവിൽ നിരവധി ഉദ്യോഗാർഥികളാണ് കേരളത്തിൽ നിന്നും മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നടക്കം ബഹ്‌റൈനിൽ എത്തി ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ജോലി ലഭിക്കുന്നത് വരെ ജീവിത ചിലവുകൾ  കുറഞ്ഞ രാജ്യം എന്ന നിലയിലും സൗദി അടക്കമുള്ള മറ്റു രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാനുമുള്ള  സൗകര്യങ്ങൾ കൂടി ഉള്ളതാണ് പലരും ബഹ്‌റൈനെ ഇക്കാര്യത്തിൽ ആശ്രയിക്കുന്നത്. സന്ദർശക വീസയിൽ നിന്ന് റസിഡൻസ് പെർമിറ്റിലേക്ക് മാറുന്നതിന്  നിയന്ത്രണം വരുത്തിയത് ഉദ്യോഗാർഥിക്കളെ വലിയ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All