റെക്കോര്‍ഡ് ലാഭം കൊയ്ത് എമിറേറ്റ്സ് ഗ്രൂപ്പ്;20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസ്, റെക്കോർഡ് ലാഭം ആഘോഷിച്ച് എമിറേറ്റ്സ്
ദുബൈ: റെക്കോര്‍ഡ് ലാഭം കൊയ്ത് എമിറേറ്റ്സ് ഗ്രൂപ്പ്. വന്‍ ലാഭം നേടിയതിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചിരിക്കുകയാണ് എമിറേറ്റ്സ്.20 ആഴ്ചത്തെ ശമ്പളത്തിന് തുല്യമായ ബോണസാണ് ജീവനക്കാര്‍ക്ക് ലഭിക്കുക. എമിറേറ്റ്സ് ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളത്തിനൊപ്പം ബോണസ് ലഭിക്കും. എമിറേറ്റ്സ് ഗ്രൂപ്പിലെ ജീവനക്കാരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം ഉയര്‍ന്ന് 112,406 ആയിരുന്നു.2023-24 സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപിച്ചത്. 18.7 ബില്യണ്‍ ദിര്‍ഹത്തിന്റെ റെക്കോര്‍ഡ് ലാഭവും 137.30 ബില്യണ്‍ ദിര്‍ഹം വരുമാനവുമാണ് ഇക്കാലയളവില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തേക്കാള്‍ 71 ശതമാനം ലാഭമാണ് രേഖപ്പെടുത്തിയത്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.