• Home
  • News
  • യുഎഇയില്‍ വിപിഎന്‍ നിയമവിരുദ്ധമല്ല, പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴും

യുഎഇയില്‍ വിപിഎന്‍ നിയമവിരുദ്ധമല്ല, പക്ഷേ, സൂക്ഷിച്ചില്ലെങ്കിൽ പിടിവീഴും

യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ നാട്ടിലുളള പ്രിയപ്പെട്ടവരുമായി ഓഡിയോ വിഡിയോ കോളുകള്‍ ചെയ്യുന്നതിനായി വിപിഎന്‍ (വെർച്വല്‍ പ്രൈവറ്റ് നെറ്റ് വർക്കുകള്‍) ഉപയോഗിക്കാറുണ്ട്. അറ്റ്ലസ് വിപിഎന്‍ ഗ്ലോബല്‍ വിപിഎന്‍ അഡോപ്ഷന്‍ ഇന്‍റക്സ് പ്രകാരം യുഎഇയില്‍ 2023ല്‍ 61 ലക്ഷം പേരാണ് വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തത്. അതായത് 2022 നേക്കാള്‍ 18.3 ലക്ഷം പേർ കൂടുതലായി വിപിഎന്‍ ഡൗണ്‍ലോഡ് ചെയ്തുവെന്നാണ് കണക്കുകള്‍.

എന്താണ് വിപിഎന്‍
വെബ് അധിഷ്ഠിത സേവനങ്ങളും വെബ്സൈറ്റുകളും സ്വകാര്യത ഉറപ്പാക്കി ഉപയോഗിക്കാനായാണ് വിർച്വല്‍ പ്രൈവറ്റ് നെറ്റ് വർക്ക് പലരും തിരഞ്ഞെടുക്കുന്നത്. പ്രത്യേകിച്ചും ജീവനക്കാർ വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്യുന്നതെങ്കില്‍ കമ്പനികള്‍ വിപിഎന്‍ ഉപയോഗിക്കാന്‍ അനുവദിക്കാറുണ്ട്. ഹാക്കർമാർക്ക് ഔദ്യോഗിക വിവരങ്ങളും നിർണായകമായ അഡ്മിൻ പാസ്‌വേഡുകൾ ഉൾപ്പെടെയുള്ള ഫയലുകളും കണ്ടെത്താൻ ഇതുവഴി കഴിയില്ലെന്നുളളതാണ് പ്രധാനം. നെറ്റ്‌വർക്ക് ട്രാഫിക് എൻക്രിപ്റ്റ് ചെയ്യുകയും ഉപയോഗിക്കുന്നയാളുടെ ഐപി അഡ്രസും ലൊക്കേഷനും മാസ്ക് ചെയ്യുകയുമാണ് വിപിഎൻ ചെയ്യുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനായും വിപിഎന്‍ ഉപയോഗപ്പെടുത്തുന്നു എന്നുളളതുകൊണ്ടുതന്നെ വിപിഎന്‍ ഉപയോഗം യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. 

∙ വിപിഎന്‍ യുഎഇയില്‍ നിരോധിതമാണോ
രാജ്യത്ത് വിപിഎന്‍ ഉപയോഗം നിയമവിരുദ്ധമല്ലെന്ന് വ്യക്തമാക്കുകയാണ് യുഎഇ. എന്നാല്‍ മോശം കാര്യങ്ങള്‍ക്കും നിയമവിരുദ്ധമായ പ്രവർത്തനങ്ങള്‍ക്കും വിപിഎന്‍ ഉപയോഗിച്ചാല്‍ 5,00,000 ദിർഹം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കും. കിവംദന്തികള്‍ക്കും സൈബർ കുറ്റകൃത്യങ്ങള്‍ക്കും എതിരെയുളള 2021 ലെ യുഎഇ ഡിക്രി നിയമം 34 പ്രകാരം നിയമവിരുദ്ധമായ കാര്യങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ദുരുപയോഗം ചെയ്യാനുളള സാധ്യതകള്‍ മുന്‍നിർത്തിയാണ് യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങള്‍ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുളളത്. യുഎഇയുടെ ടെലി കമ്മ്യൂണിക്കേഷന്‍സ് ആൻഡ് ഡിജിറ്റല്‍ ഗവണ്‍മെന്‍റ് റെഗുലേറ്ററി അതോറിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങള്‍ അനുസരിച്ച് വിപിഎന്‍ ഉപയോഗിക്കുന്നതിന് വിലക്കില്ല. കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ആഭ്യന്തരകാര്യങ്ങള്‍ക്കായി വിപിഎന്‍ ഉപയോഗിക്കാം.

∙ നിയമം പറയുന്നതിങ്ങനെ 
ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റിയുടെ മാർഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിൻ്റെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കില്ല. യുഎഇയിൽ കമ്പനികളും സ്ഥാപനങ്ങളും ബാങ്കുകളും ആഭ്യന്തര ആവശ്യങ്ങൾക്കായി വിപിഎന്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ നിയമവിരുദ്ധമായ മാർഗങ്ങൾക്കും കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനും വിപിഎൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് യുഎഇയിൽ ഗുരുതര കുറ്റമാണ്. കുറ്റകൃത്യം ചെയ്യുന്നതിനോ, കുറ്റകൃത്യം കണ്ടെത്തുന്നത് തടയുന്നതിനായി മൂന്നാം കക്ഷിയുടെ വിലാസം ഉപയോഗിക്കുകയോ, നിരോധിത ഉളളടക്കങ്ങൾ ലഭിക്കുന്നതിനായോ വിപിഎന്‍ ഉപയോഗിക്കരുത്. 

വിപിഎന്‍ ഉപയോഗിക്കുന്നത് യുഎഇയില്‍ നിയമവിരുദ്ധമല്ലെങ്കിലും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതിയുളള ആപ്പുകള്‍ ഉപയോഗിച്ച് ആശയവിനിമയം സാധ്യമാക്കുകയെന്നുളളതാണ് നിയമപരമായി സുരക്ഷിതമെന്ന് നിയമവിദഗ്ധന്‍ അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പളളിയുടെ അഭിപ്രായം. നിയമപരമല്ലാത്ത കാര്യങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നത്. ബോട്ടിം, മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ് ഫോർ ബിസിനസ്, സൂം തുടങ്ങിയ ആപുകള്‍ക്ക് ടിഡിആർഎ അനുമതിയുളളതിനാല്‍ അത്തരം വഴികള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുകയെന്നുളളതാണ് നിയമപരമായി സുരക്ഷിതമെന്നും അദ്ദേഹം പറയുന്നു.

വിപിഎന്‍ ഉപയോഗിക്കുന്നത് യുഎഇയില്‍ നിയമവിരുദ്ധമല്ലെങ്കിലും ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റിയുടെ അനുമതിയുളള ആപ്പുകള്‍ ഉപയോഗിച്ച് ആശയവിനിമയം സാധ്യമാക്കുകയെന്നുളളതാണ് നിയമപരമായി സുരക്ഷിതമെന്ന് നിയമവിദഗ്ധന്‍ അഡ്വ.ഷംസുദ്ദീന്‍ കരുനാഗപ്പളളിയുടെ അഭിപ്രായം. നിയമപരമല്ലാത്ത കാര്യങ്ങള്‍ക്ക് വിപിഎന്‍ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കുന്നത്. ബോട്ടിം, മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ് ഫോർ ബിസിനസ്, സൂം തുടങ്ങിയ ആപുകള്‍ക്ക് ടിഡിആർഎ അനുമതിയുളളതിനാല്‍ അത്തരം വഴികള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുകയെന്നുളളതാണ് നിയമപരമായി സുരക്ഷിതമെന്നും അദ്ദേഹം പറയുന്നു.

ഗോ ചാറ്റ്, ബോട്ടിം, വോയ്കോൾ, ഗൂഗിള്‍ മീറ്റ്, മൈക്രോസോഫ്റ്റ് ടീംസ്, സ്കൈപ് ബിസിനസ്, സൂം തുടങ്ങിയവയാണ് ടിഡിആർഎ അനുവദിച്ചിട്ടുളള വോയ്പ് ആപുകളില്‍ ചിലത്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All