ഒമാനിലെ പ്രധാന റോഡ് നാളെ മുതൽ ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടും
മസ്കത്ത് ∙ തലസ്ഥാനത്തെ പ്രധാന പാതയായ മസ്കത്ത് എക്സ്പ്രസ് വേഅറ്റകുറ്റ പണികള്‍ക്കായി തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ ഭാഗികമായി അടച്ചിടും. ജൂണ്‍ 13 വരെ നിയന്ത്രണം തുടരും. ഇന്റര്സെക്ഷന് നമ്പര്‍ 2 (അല്‍ ആലം സിറ്റി ബ്രിഡ്ജ്) മുതല്‍ ഇന്റര്സെക്ഷന് നമ്പര്‍ 1 (ഖുറം സിറ്റി സെന്റര്‍ ബ്രിഡ്ജ്) വരെയുള്ള ഭാഗങ്ങളിലാണ് അടച്ചിടുകയെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. ഗതാഗതം മറ്റു പാതകളിലേക്ക് വഴി തിരിച്ചുവിടുമെന്നും നഗരസഭ പ്രസ്താവനയില്‍ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.