• Home
  • News
  • ഹജ്ജ് ​; 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും

ഹജ്ജ് ​; 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും

റിയാദ്: ഇത്തവണ ഹജ്ജ്​ സീസണിൽ 40 ദശലക്ഷത്തിലധികം കുപ്പി സംസം തീർഥാടകർക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന്​ സംസം കമ്പനി അധികൃതർ വ്യക്തമാക്കി. ഓരോ തീർഥാടകനും 22 ബോട്ടിലുകളാണ്​ കണക്കാക്കിയിരിക്കുന്നത്​. ഏറ്റവും പുതിയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മാനദണ്ഡങ്ങൾ അനുകരിച്ച്​  വെള്ളം ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കും.വാട്ടർ ബോട്ടിലുകളിൽ ബാർകോഡ് സേവനം ഏർപ്പെടുത്തി തീർഥാടകരുമായി നേരിട്ട് ഡിജിറ്റൽ ചാനലുകൾ വികസിപ്പിക്കുമെന്നും സംസം കമ്പനി അധികൃതർ പറഞ്ഞു. ഹജ്ജ് സീസണിൽ തീർഥാടകർക്ക്​ കമ്പനി നൽകുന്ന എല്ലാ സേവനങ്ങളുടെയും ഭരണപരവും പ്രവർത്തനപരവുമായ കാര്യക്ഷമതയുടെ നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിശീലന കോഴ്സുകളുടെയും വർക്ക്ഷോപ്പുകളുടെയും ഒരു പരമ്പര ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All