• Home
  • News
  • മഴ: ജിദ്ദയിലും പരിസരങ്ങളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

മഴ: ജിദ്ദയിലും പരിസരങ്ങളിലും സ്‌കൂളുകള്‍ക്ക് ഇന്ന് അവധി

ജിദ്ദ: മഴ പെയ്യാനുുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് (തിങ്കളാഴ്ച) ജിദ്ദയിലും പരിസര പ്രദേശങ്ങളിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അടക്കം ജിദ്ദ, റാബിക്, ഗുലൈന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. പകരം ക്ലാസുകള്‍ ഓണ്‍ലൈനില്‍ നടക്കുമെന്നും അധികൃതർ അറിയിച്ചു.റോഡ് യാത്ര അത്യാവശ്യമില്ലെങ്കിൽ ഉപേക്ഷിക്കണമെന്ന് സഊദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്

കൂടാതെ,  സൗ​ദി​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​വു​ന്ന കാ​ലാ​വ​സ്ഥ തു​ട​രു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ​യും പൊ​ടി ഇ​ള​ക്കി​വി​ടു​ന്ന കാ​റ്റും ക​ന​ത്ത ഇ​ടി​മി​ന്ന​ലും പ്ര​ക​ട​മാ​വു​മെ​ന്നും കേ​ന്ദ്രം പ്ര​വ​ചി​ച്ചു. ന​ജ്‌​റാ​ൻ, ജീ​സാ​ൻ, അ​സീ​ർ, അ​ൽ ബ​ഹ, മ​ദീ​ന, മ​ക്ക എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ​മാ​റ്റം പ്ര​തീ​ക്ഷി​ക്കാം.​രാ​ജ്യ​ത്തി​ന്‍റെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ മ​ഴ പ്ര​തീ​ക്ഷി​ക്കാ​മെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. റി​യാ​ദ്, മ​ദീ​ന, അ​ൽ ഖ​സിം, ഹാ​യി​ൽ, അ​ൽ ജൗ​ഫ്, ത​ബൂ​ക്ക്, വ​ട​ക്ക​ൻ അ​തി​ർ​ത്തി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ നേ​രി​യ​തോ മി​ത​മാ​യ​തോ ആ​യ മ​ഴ​യാ​ണ് ല​ഭി​ക്കു​ക.

ഹ​ഫ​ർ അ​ൽ ബാ​തി​ൻ, അ​ൽ ഖ​സിം, ഹാ​ഇ​ൽ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മ​ഴ പെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. പ​ല​യി​ട​ത്തും ന​ല്ല കാ​റ്റും അ​ടി​ച്ചു​വീ​ശി​യി​രു​ന്നു. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥാ​മാ​റ്റം പ്ര​തീ​ക്ഷി​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി. അ​സീ​ർ മേ​ഖ​ല​യി​ൽ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം സാ​മാ​ന്യം ന​ല്ല മ​ഴ​യും ആ​ലി​പ്പ​ഴ വീ​ഴ്ച​യും പ്ര​ക​ട​മാ​യി​രു​ന്നു. അ​സീ​ർ, മ​ഹാ​യി​ൽ, അ​ൽ ഖു​ൻ​ഫു​ദ, അ​ൽ ഉ​ർ​ദി​യാ ത്ത് ​തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഞാ​യ​റാ​ഴ്ച നേ​രി​ട്ടു​ള്ള പ​ഠ​നം നി​ർ​ത്തി​വെ​ച്ചി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 'മൈ ​സ്‌​കൂ​ൾ' പ്ലാ​റ്റ് ഫോ​റം വ​ഴി​യു​ള്ള ഓ​ൺ ലൈ​ൻ പ​ഠ​ന​മാ​ണ് ന​ട​ന്ന​ത്.

 

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All