• Home
  • News
  • വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബ്രാൻഡിന്‍റെ മയോണീസ് സൗദി വിപണിയിൽ നിന്ന്

വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബ്രാൻഡിന്‍റെ മയോണീസ് സൗദി വിപണിയിൽ നിന്ന് പിൻവലിക്കുന്നു;

റിയാദ് ∙ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് പ്രമുഖ ബ്രാൻഡിന്‍റെ (BON TUM) മയോണീസ് സൗദി വിപണിയിൽ നിന്ന് പിൻവലിക്കുന്നു. മുനിസിപ്പൽ കാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. റിയാദിലെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിൽ മയോണീസിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന്, സൗദി അറേബ്യയിലുടനീളം ഈ ഉൽപന്നം വിതരണം നിർത്താനും വിപണിയിൽ നിന്ന് പിൻവലിക്കാനും മുനിസിപ്പൽ കാര്യ മന്ത്രാലയം ഉത്തരവിട്ടു.

ലാബ് ഫലങ്ങൾ പുറത്തുവിട്ട മന്ത്രാലയം, ഉൽപ്പന്നത്തിന്‍റെ എക്സ്പെയറി ഡേറ്റ് തീർന്നിട്ടില്ലെങ്കിലും ഉടൻ തന്നെ വിപണിയിൽ നിന്ന് പിൻവലിക്കണമെന്ന് നിർദ്ദേശിച്ചു. റസ്റ്ററന്‍റുകളും ഭക്ഷണ സ്ഥാപനങ്ങളും അവരുടെ കൈവശമുള്ള ഈ ബ്രാൻഡിലെ മയോണീസ് ഉപയോഗം ഉടൻ നിർത്തണമെന്നും  മന്ത്രാലയം ആവശ്യപ്പെട്ടു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All