• Home
  • News
  • അ​റ​ബ്​ ഉ​ച്ച​കോ​ടി: സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റും; പ്രഖ

അ​റ​ബ്​ ഉ​ച്ച​കോ​ടി: സ്കൂളുകൾക്ക് രണ്ട് ദിവസം അവധി നൽകും, പരീക്ഷകൾ മാറ്റും; പ്രഖ്യാപനവുമായി ബഹ്റൈൻ അധികൃതർ

മ​നാ​മ: 33-മ​ത്​ അ​റ​ബ്​ ഉ​ച്ച​കോ​ടിയുടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏർപ്പെടുത്തുന്ന ട്രാ​ഫി​ക്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ കാ​ര​ണം ബഹ്റൈനിലെ സ​ർ​ക്കാ​ർ സ്​​കൂ​ളു​ക​ൾ​ക്ക്​ അ​വ​ധി പ്ര​ഖ്യാ​പി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. വാ​ർ​ഷി​ക പ​രീ​ക്ഷ അ​ടു​ത്തി​രി​ക്കു​ന്ന​തി​നാ​ൽ അ​വ​ധി സ്റ്റ​ഡി ലീ​വാ​യി പ​രി​ഗ​ണി​ക്കാ​നും നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.

മെയ് 15 ബുധൻ, 16 വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പബ്ലിക് സ്കൂളുകളിൽ ഈ തീയതികളിൽ നടത്താനിരുന്ന ഫൈനൽ പരീക്ഷകൾ പുഃനക്രമീകരിക്കും. പുതുക്കിയ ഷെഡ്യൂൾ മന്ത്രാലയം ഉടൻ പുറത്തിറക്കും. 

സ്വ​കാ​ര്യ സ്​​കൂ​ളു​ക​ൾ ഈ ​ദിവസങ്ങളിൽ ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്താ​ൻ നി​ർ​ദേ​ശം നൽകിയിട്ടുണ്ട്.​ ഈ ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി കൊ​ടു​ക്കാ​നും പ​ക​രം മ​റ്റ്​ ദി​വ​സ​ങ്ങ​ളി​ൽ പ​ഠ​നം ന​ട​ത്താ​നു​ള്ള സാ​ധ്യ​ത​ക​ൾ പരിശോധിക്കാനും നി​ർ​ദേ​ശി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധി ന​ൽ​കാ​നാ​ണ്​ മ​ന്ത്രാ​ല​യം തീരുമാനമെടുത്തിരിക്കുന്നത്.

അതേസമയം അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​ക​ളു​ണ്ടെ​ങ്കി​ൽ അ​തി​ന്​ മു​ട​ക്കം വ​രാ​തി​രി​ക്കാ​ൻ ​ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം നൽകി. കി​ന്‍റ​ർ​ഗാ​ർ​ട്ട​നു​ക​ൾ​ക്കും ര​ണ്ട്​ ദി​വ​സം അ​വ​ധി ന​ൽ​കും. ബ​ഹ്​​റൈ​ൻ യൂ​ണി​വേ​ഴ്​​സി​റ്റി​ക്ക്​ ര​ണ്ട്​ ദി​വ​സം അ​വ​ധിയാണ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All