നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം
കുവൈത്ത് : സാൽമിയ പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണ് ഈജിപ്ഷ്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം. ജോലിക്കിടെയാണ് ദൗർഭാഗ്യകരമായ സംഭവം. റിപ്പോർട്ട് ലഭിച്ചയുടൻ സുരക്ഷാ സംഘവും ഫോറൻസിക് സംഘവും സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. തുടർന്ന്, അന്വേഷണ ഉദ്യോഗസ്ഥൻ മരിച്ചയാളുടെ മൃതദേഹം കൂടുതൽ വിശകലനത്തിനായി ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക് മാറ്റി. പ്രോട്ടോക്കോൾ പാലിക്കാതെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയതിന് കരാറുകാരനെ അധികൃതർ കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.