• Home
  • News
  • കുവൈറ്റിൽ മാസം ശമ്പളം ലഭിച്ചില്ലേൽ തൊഴിലാളികൾക്ക് വിസ മാറാം

കുവൈറ്റിൽ മാസം ശമ്പളം ലഭിച്ചില്ലേൽ തൊഴിലാളികൾക്ക് വിസ മാറാം

കുവൈത്ത് :കുവൈറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് തങ്ങളുടെ തൊഴിലുടമകളിൽ നിന്നോ, കമ്പനികളിൽ നിന്നോ അതാത് മാസം ശമ്പളം ലഭിച്ചില്ലെങ്കിൽ ഗുരുതര നിയമ ലംഘനമായി കണക്കാക്കുമെന്നും മുന്നറിയിപ്പ്. വേതനം കൃത്യമായി എല്ലാ മാസവും ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തണം. ഇത്തരത്തിൽ ശമ്പളം നൽകാതെ പ്രയാസപ്പെടുത്തടുന്ന കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും തങ്ങളുടെ വർക്ക് പെർമിറ്റുകൾ സമാനമായ മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാറ്റാൻ ഇരയാക്കപ്പെടുന്ന തൊഴിലാളികളെ അനുവദിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ലോക തൊഴിലാളി ദിനാചരണത്തിന്റെ ഭാഗമായി കുവൈത്ത് മാനവ ശേഷി ഡിപ്പാർട്ടുമെന്റ് , കുവൈത്ത് ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ്, കുവൈത്ത് തൊഴിലാളി യൂണിയൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അവന്യുസ് മാളിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ സംസാരിക്കവെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഫോർ വർക്ക്ഫോഴ്സ് പ്രൊട്ടക്ഷൻ സെക്ടർ അഫയേഴ്സിൻ്റെ ആക്ടിംഗ് ഡയറക്ടർ ഡോ. ഫഹദ് അൽ മുറാദ് ആണ് ഇക്കാര്യം അറിയിച്ചത്. തൊഴിലുടമകൾ തൊഴിലാളികൾക്ക് നിയമം 6/2010 ലെ ആർട്ടിക്കിൾ 57 അനുസരിച്ച് അതത് മാസം തന്നെ വേതനം നല്കാൻ ബാധ്യസ്ഥരാണ്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All