• Home
  • News
  • ഖത്തറില്‍ ഏപ്രില്‍ 30ന് മുമ്പ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം; ഓര്‍മപ്പ

ഖത്തറില്‍ ഏപ്രില്‍ 30ന് മുമ്പ് ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കണം; ഓര്‍മപ്പെടുത്തലുമായി അധികൃതര്‍

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിന് കമ്പനികളും വ്യക്തികളും ഏതെങ്കിലും വാണിജ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കണമെന്ന് നിര്‍ബന്ധമില്ല.

അവസാന തീയതി ഏപ്രില്‍ 30 ആയിരിക്കുമെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി (ജിടിഎ) പ്രഖ്യാപിച്ചു.

അന്തിമ അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്.

ദോഹ: 2023ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 ആയിരിക്കുമെന്ന് ജനറല്‍ ടാക്‌സ് അതോറിറ്റി (ജിടിഎ) പ്രഖ്യാപിച്ചു. 2018 ലെ 24ാം നമ്പര്‍ ആദായനികുതി നിയമവും അതിന്റെ അനുബന്ധ എക്‌സിക്യൂട്ടീവ് ചട്ടങ്ങളും ഭേദഗതികളും പ്രകാരം രാജ്യത്തെ അര്‍ഹരായ വ്യക്തികളും കമ്പനികളും നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ ബാധ്യസ്ഥരാണെന്ന് ജിടിഎ പ്രസ്താവനയില്‍ വ്യക്തമാക്കി.ഖത്തറികളുടെയോ ജിസിസി പൗരന്മാരുടെയോ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, ആദായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനികള്‍, ഖത്തറി ഇതര പങ്കാളികളുള്ള കമ്പനികള്‍ തുടങ്ങി രാജ്യത്ത് വാണിജ്യ രജിസ്ട്രിയോ വാണിജ്യ ലൈസന്‍സോ ഉള്ള എല്ലാ കമ്പനികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.

ഖത്തറികളുടെയോ ജിസിസി പൗരന്മാരുടെയോ പൂര്‍ണ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍, ആദായനികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട കമ്പനികള്‍, ഖത്തറി ഇതര പങ്കാളികളുള്ള കമ്പനികള്‍ തുടങ്ങി രാജ്യത്ത് വാണിജ്യ രജിസ്ട്രിയോ വാണിജ്യ ലൈസന്‍സോ ഉള്ള എല്ലാ കമ്പനികളും നികുതി റിട്ടേണ്‍ സമര്‍പ്പിക്കണം.അന്തിമ അക്കൗണ്ട് വിവരങ്ങള്‍ സഹിതമാണ് നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്. അല്ലാത്ത പക്ഷം അത് പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ ക്ഷണച്ചുവരുത്തുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All