പ്രവാസി മലയാളി ഹൃദയാഘാതം അന്തരിച്ചു
സലാല∙ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു. ഇരിട്ടി സ്വദേശി കിണാക്കുല്‍ വയല്‍പാത്ത് കുടുംബാഗമായ കെ വി അസ്ലം (51) ആണ് സലാലയില്‍ മരിച്ചത്. താമസ സ്ഥലത്ത് വച്ച് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് എങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് മാസം മുൻപ് സലാലയില്‍ എത്തിയ ഇദ്ദേഹം ഇവിടെ കച്ചവടം നടത്തുകയായിരുന്നു. നേരത്തെ സുഹാര്‍, മസ്യൂന, ദുകം ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. മൃതദേഹം സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.