• Home
  • News
  • സൗദിയിൽ നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ‌: റസ്റ്ററന്റുകള്‍ അടച്ചിട്ടു; അന്വേഷണത്തി

സൗദിയിൽ നൂറിലധികം പേർക്ക് ഭക്ഷ്യവിഷബാധ‌: റസ്റ്ററന്റുകള്‍ അടച്ചിട്ടു; അന്വേഷണത്തിന് അടിയന്തിര കമ്മിറ്റി രൂപീകരിച്ചു

ജിസാൻ ∙ സൗദിയിൽ ജിസാൻ മേഖലയിലെ അബു അരിഷ് ഗവർണറേറ്റിലെ രണ്ട് റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ച് നൂറിലധികം ആളുകൾക്ക്  ഭക്ഷ്യവിഷബാധയേറ്റ സംഭവം മുൻകരുതലെന്ന നിലയിൽ റസ്റ്ററന്റുകള്‍ അടച്ചിട്ടു.  ഫാസ്റ്റ് ഫുഡ് വിളമ്പുന്നതിൽ വൈദഗ്ധ്യമുള്ള രണ്ട് പ്രശസ്ത റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.പരുക്കേറ്റവരെ അബു അരിഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ  ആരോഗ്യം മെച്ചപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അടിയന്തര കമ്മിറ്റി രൂപീകരിച്ചു.

ജിസാന്‍ ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരനാണ് അന്വേഷണ കമ്മിറ്റി രൂപീകരിച്ച് ഉത്തരവിറക്കിയത്. വിഷബാധയേറ്റവരുടെ ആരോഗ്യ സ്ഥിതിഗതി അന്വേഷിക്കാനും ആവശ്യമായ വൈദ്യപരിചരണങ്ങള്‍ നല്‍കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. ജിസാന്‍ നഗരത്തിലും പ്രവിശ്യയിലെ മറ്റു നഗരങ്ങളിലും പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റുകളും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന മറ്റു സ്ഥാപനങ്ങളും കർശനമായി നിരീക്ഷിക്കാനും സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്താനും ഉത്തരവിൽ നിർദ്ദേശം നൽകി. ആരോഗ്യ വ്യവസ്ഥകളും നിയമങ്ങളും പാലിക്കുന്നതില്‍ വീഴ്ചകള്‍ വരുത്തുന്നവര്‍ക്കുമെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഗവര്‍ണര്‍ നിര്‍ദേശിച്ചു. അന്വേഷണ റിപ്പോര്‍ട്ട് തനിക്ക് കൈമാറാനും മുഹമ്മദ് ബിന്‍ നാസിര്‍ രാജകുമാരന്‍ നിര്‍ദേശിച്ചതായി ജിസാന്‍ ഗവര്‍ണറേറ്റ് അറിയിച്ചു. 

അബൂഅരീശില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ രണ്ടു ഫാസ്റ്റ് ഫുഡ് റസ്റ്റോറന്റുകളില്‍ നിന്ന് വാങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച നൂറിലേറെ പേര്‍ക്കാണ് വിഷബാധയുണ്ടായത്. ഇരു സ്ഥാപനങ്ങളും അടപ്പിച്ചിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റവരെ അബൂഅരീശ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സകള്‍ നല്‍കി. ആരോഗ്യനില ഭദ്രമായതിനെ തുടര്‍ന്ന് ഇവരെല്ലാവരും പിന്നീട് ആശുപത്രി വിട്ടു. 

ജിസാന്‍ നഗരത്തിലും ജിസാൻ പ്രവിശ്യയിലെ ഫുര്‍സാനിലും സ്വാംതയിലും ഭക്ഷ്യവിഷബാധാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിഷബാധയേറ്റവരെ ഫുര്‍സാന്‍ ആശുപത്രിയിലും ജിസാന്‍ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസിര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചിലര്‍ക്ക് വീടുകളില്‍ നിന്നും ഭക്ഷ്യവിഷബാധയേറ്റു. അതികഠിനമായ ചൂടും ഭക്ഷ്യവസ്തുക്കള്‍ മോശം രീതിയില്‍ സൂക്ഷിച്ചതുമാണ് ഭക്ഷ്യവിഷബാധക്ക് കാരണങ്ങളെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All