• Home
  • News
  • മോശം കാലാവസ്ഥ: ഇന്ത്യ-യുഎഇ, ചില വിമാനങ്ങൾ റദ്ദാക്കി

മോശം കാലാവസ്ഥ: ഇന്ത്യ-യുഎഇ, ചില വിമാനങ്ങൾ റദ്ദാക്കി

ഡൽഹിയിൽ മോശം കാലാവസ്ഥയെ തുടർന്ന് ഇന്ന് രണ്ട് വിമാനക്കമ്പനികൾ വിമാനങ്ങൾ റദ്ദാക്കി. ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്നതിനെ തുടർന്ന് ടെർമിനൽ 1 ൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ റദ്ദാക്കുമെന്ന് രണ്ട് ഇന്ത്യൻ ബജറ്റ് കാരിയറുകളായ സ്പൈസ് ജെറ്റും ഇൻഡിഗോയും സോഷ്യൽ മീഡിയയിലൂടെ യാത്രക്കാരെ അറിയിച്ചു. “ടെർമിനൽ 1 ലേക്ക് ഫ്ലൈറ്റുകൾ എത്തുന്നുണ്ട്, എന്നാല‍്‍, ടെർമിനൽ 1 ൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്.” സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. “ടെർമിനൽ 3, ടെർമിനൽ 2 എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ എല്ലാ വിമാനങ്ങളും പൂർണ്ണമായും പ്രവർത്തിക്കുന്നുണ്ട്”, എയർപോർട്ട് അധികൃതർ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡൽഹി വിമാനത്താവളത്തിലെ മേൽക്കുര ഇന്ന് പുലർച്ചെ തകർന്ന് വീണിരുന്നു. വിവരം ലഭിച്ചതിനെ തുടർന്ന് മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ടെന്ന് ഡൽഹി ഫയർ സർവ്വീസിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ ഒരാൾ മരിച്ചതായും റിപ്പോർട്ട് ഉണ്ട്. വെള്ളിയാഴ്ച പെയ്ത കനത്ത മഴയിൽ ഡൽഹി-എൻസിആർ തകർന്നപ്പോഴാണ് സംഭവം. ഡൽഹിയിലും എൻസിആറിലും (ദേശീയ തലസ്ഥാന മേഖല) വെള്ളിയാഴ്ച പുലർച്ചെ മുതൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയാണ് പെയ്തത്. അടുത്ത കുറച്ച് ദിവസത്തേക്ക് ശക്തമായ കാറ്റിനൊപ്പം തീവ്രതയുള്ള മഴയും ഉണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിച്ചിട്ടുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All