• Home
  • News
  • ലീവിന് ശേഷം ഗൾഫിലേക് മടങ്ങാൻ ഒരുദിവസം ബാക്കി നിൽക്കെ; പ്രവാസി മലയാളി ബൈക്ക് അപകട

ലീവിന് ശേഷം ഗൾഫിലേക് മടങ്ങാൻ ഒരുദിവസം ബാക്കി നിൽക്കെ; പ്രവാസി മലയാളി ബൈക്ക് അപകടത്തിൽ അന്തരിച്ചു

മസ്കത്ത് ∙ മസ്കത്തിൽ ജോലി ചെയ്യുന്ന ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതിൽ റോബർട്ട് ജോസ് (35) ബൈക്ക് അപകടത്തിൽ മരിച്ചു. കൊല്ലം ശാസ്താംകോട്ട ചവറ റോഡിൽ ആഞ്ഞിലി മൂടിന് കിഴക്കാണ് അപകടം നടന്നത്. റോബർട്ട് ബൈക്കിൽ ഇടറോഡിൽ നിന്നു ചവറ പാതയിലേക്ക് കയറുമ്പോൾ എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു .രാജഗിരി, വാറുതുണ്ടിൽ അലൻ, സുഹൃത്ത് സിബിൻ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. അപകടത്തെ തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയും ചെയ്തു. ശാസ്താംകോട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽപ്പെട്ട മൂവരെയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റോബർട്ടിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ സിബിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അലൻ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രാജഗിരി, വാറുതുണ്ടിൽ അലൻ, സുഹൃത്ത് സിബിൻ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. അപകടത്തെ തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയും ചെയ്തു. ശാസ്താംകോട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അപകടത്തിൽപ്പെട്ട മൂവരെയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും റോബർട്ടിനെ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ സിബിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അലൻ ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

റോബർട്ടിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവമറിഞ്ഞ് ശാസ്താംകോട്ട പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. മസ്കത്തിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ ടെക്‌നിഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്ന റോബർട്ട് കഴിഞ്ഞ മാസം പതിമൂന്നിനാണ് നാട്ടിൽ എത്തിയത്. അവധി കഴിഞ്ഞു വെള്ളിയാഴ്ച ഒമാനിലെത്തേണ്ടതായിരുന്നു. സൗമ്യ സ്വഭാവക്കാരനും മസ്കത്തിൽ സുഹൃത്ത് വലയത്തിനുടമയുമായ റോബർട്ടിന്റെ വിയോഗം പ്രവാസലോകത്തും ദുഃഖം പരത്തി. ഭാര്യ: അലിൻ നെൽസൺ, പിതാവ്: ജോസ് മാതാവ്: മേരി വർഗീസ്, രണ്ട്  കുട്ടികളുണ്ട്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All