വാഹനാപകടത്തില്‍ പ്രവാസി മലയാളി യുവാവ് നിര്യാതനായി
ദോഹ: ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര ചുഴലി സ്വദേശി പുത്തന്‍പുരയില്‍ പ്രകാശന്-റീജ ദമ്പതികളുടെ മകന് നവനീത് (21) ആണ് മരിച്ചത്. ലിമോസിന് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. മദീനാ ഖലീഫ ഭാഗത്ത് നവനീത് ഓടിച്ചിരുന്ന കാര്‍ സ്വദേശിയുടെ കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അവിവാഹിതനാണ്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.