പ്രവാസി മലയാളി യുവതി മരിച്ചു
മസ്‌കത്ത്: ഒമാനില്‍ മലയാളി യുവതി മരിച്ചു. കൊല്ലം കൂട്ടാലിട, ജനനി നഗര്‍ ഷെറിന്‍ മന്‍സിലില്‍ ഷെഹിന ഹഷീര്‍ (31) ആണ് അല്‍ കാബില്‍ മുദൈരിബിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്.ഭര്‍ത്താവ്: ഹഷീര്‍ സലീം. മകന്‍: മിറാന്‍. പിതാവ്: ശരീഫ്. മാതാവ്: നൂര്‍ജഹാന്‍. മസ്‌കത്തിലെ ഖൗല ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.