ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസി മലയാളി അന്തരിച്ചു
ദുബായ് ∙ നടന്നുപോകുമ്പോൾ ബൈക്കിടിച്ച് ഗുരുതരാവസ്ഥയിലായ കാസർകോട് നീലേശ്വരം കണിച്ചിറ സ്വദേശി നാലുപുരപാട്ടിൽ ഷെഫീഖ് (38) അന്തരിച്ചു. ദുബായ് ദെയ്റയിൽ നാലുദിവസം മുൻപായിരുന്നു അപകടം. ഇന്നാണ് (വെള്ളിയാഴ്ച) മരണം സംഭവിച്ചത്.10 വർഷത്തിലേറെയായി കാർ വാഷിങ് മേഖലയിൽ ജോലി ചെയ്യുകയായിരുന്നു. അടുത്തിടെയാണ് ഷെഫീഖിന്റെ സഹോദരനും ദുബായിൽ മരിച്ചത്. ഭാര്യ സീനത്ത് (ചെറുവത്തൂർ), മകൻ: മുഹമ്മദ് ഷഹാൻ. ഓട്ടോഡ്രൈവറും മുൻ പ്രവാസിയുമായ റസാഖിന്റെയും താഹിറയുടെയും മകനാണ്. സഹോദരങ്ങൾ: ഷമീൽ, ഷംഷാദ്, ഷബീർ, പരേതനായ ഷാഹിദ്. കബറടക്കം ദുബായിൽ.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.