• Home
  • News
  • യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി; പ്

യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി; പ്രവാസികൾ ദുരിതത്തിൽ

യുഎഇ: ഷാർജ-കോഴിക്കോട് വിമാനത്തിൽ നിന്ന് യാത്രക്കാരെ തിരിച്ചിറക്കി. പുലർച്ചെ 3:30 ന് പുറപ്പെടാൻ ഒരുങ്ങിയ എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽനിന്നാണ് യാത്രക്കാരെ തിരിച്ചിറക്കിയത്. ടേക്ക് ഓഫിന് തൊട്ടുമുമ്പ് സാങ്കേതിക തകരാർ കണ്ടെത്തിയെന്ന് പറഞ്ഞാണ് നടപടി. ഇതോടെ 170 ലേറെ യാത്രക്കാർ ഷാർജ വിമാനത്താവളത്തിൽ കുടുങ്ങി.പുലർച്ചെ 2:30 ന് പുറപ്പെടേണ്ട IX 356 എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്. ഒരു മണിക്കൂർ വൈകുമെന്ന് നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നു. ഇതനുസരിച്ച് 3.30ന് യാത്രക്കാരെ കയറ്റി റൺവേയിൽ ടേക്ക്ഓഫിന് തയാറെടുക്കവെയാണ് സാങ്കേതിക തകരാറുണ്ടെന്ന അറിയിപ്പ് വന്നത്. ഇതോടെ മുഴുവൻ യാത്രക്കാരെയും ഷാർജ വിമാനത്താവളത്തിൽ തന്നെ തിരിച്ചിറക്കി. ഇവർക്ക് രാവിലെ ഭക്ഷണം വിതരണം ചെയ്തു. എന്നാൽ, വിമാനം എപ്പോൾ യാത്ര പുനഃരാംഭിക്കുമെന്ന് വ്യക്തമല്ല. കഴിഞ്ഞദിവസം റാസൽഖൈമയിൽ റദ്ദാക്കിയ എയർ ഇന്ത്യ എക്‌സ്പ്രസ് യാത്രക്കാരും ഈ വിമാനത്തിലുണ്ട്.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All