• Home
  • News
  • പ്രവാസി സംരംഭകർക്കായി നോര്‍ക്ക സംഘടിപ്പിക്കുന്ന ഏകദിന സംരംഭകത്വ ശില്‍പശാല ഈ മാസം

പ്രവാസി സംരംഭകർക്കായി നോര്‍ക്ക സംഘടിപ്പിക്കുന്ന ഏകദിന സംരംഭകത്വ ശില്‍പശാല ഈ മാസം 22ന്

തിരുവനന്തപുരം: പ്രവാസി സംരംഭകർക്കായി നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (NBFC)  ആഭിമുഖ്യത്തിൽ  സംഘടിപ്പിക്കുന്ന ഏകദിന സംരംഭകത്വ ശില്‍പശാല ജൂണ്‍ 22 ന് മലപ്പുറം പൊന്നാനിയില്‍ നടക്കും. റൗബ റസിഡന്‍സിയില്‍ നടക്കുന്ന ശില്‍പശാല രാവിലെ 09.30 ന് പൊന്നാനി എം.എല്‍.എ പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാന്‍ ശിവദാസന്‍ അറ്റുപുറത്ത് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ചടങ്ങില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി സ്വാഗതവും കോഴിക്കോട് സെന്റര്‍ർ മാനേജര്‍ സി. രവീന്ദ്രന്‍ നന്ദിയും അറിയിക്കും. പങ്കെടുക്കാൻ താല്പര്യമുള്ളവർ  NBFCയിൽ ഇമെയിൽ/ ഫോൺ മുഖാന്തിരം  പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മാത്രമാകും പ്രവേശനം. ഇതിനായി 0471-2770534/ +91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടേണ്ടതാണ്. ശില്പശാലയില്‍ പങ്കെടുക്കുന്നവരില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നവര്‍ക്കായി തുടര്‍ പരിശീലനങ്ങളും ലഭ്യമാക്കും.  നടപ്പു സാമ്പത്തികവര്‍ഷം 20 സംരംഭകത്വ ശില്‍പശാലകളും, അഞ്ച് സംരംഭകത്വ പരിശീലനപരിപാടികളും ,മേഖലാഅടിസ്ഥാനത്തിലുളള രണ്ട് പരിശീലന പരിപാടികളും  സംഘടിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഉചിതമായ സംരംഭകപദ്ധതികള്‍ തെരഞ്ഞെടുക്കുന്നതിനും ബാങ്ക് വായ്പകളുടെ സാധ്യതകള്‍, നോര്‍ക്ക റൂട്ട്സ് വഴി നല്‍കിവരുന്ന സേവനങ്ങള്‍ എന്നിവ സംബന്ധിച്ചും അവബോധം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് ശില്പശാല.

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍.ബി.എഫ്.സി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All