• Home
  • News
  • കുവൈത്തിലെ കെട്ടിടത്തിൽ തീപിടിത്തം: മരണം അഞ്ചായി; മരിച്ചവരെല്ലാം പ്രവാസികൾ, നാലു

കുവൈത്തിലെ കെട്ടിടത്തിൽ തീപിടിത്തം: മരണം അഞ്ചായി; മരിച്ചവരെല്ലാം പ്രവാസികൾ, നാലുപേരും ഒരുകുടുംബത്തിലുള്ളവർ

കുവൈത്ത് സിറ്റി:കുവൈത്തിൽ ഫർവാനിയ ബ്ലോക്ക് 4 ലെ കെട്ടിടത്തിൽ ഇന്നലെ ഉച്ചയോടെ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞവരുടെ എണ്ണം 5 ആയി. മരിച്ചവരെല്ലാം സിറിയൻ പൗരന്മാരാണ് . സിറിയൻ കുടുംബത്തിലെ ഭാര്യയും ഭർത്താവും 2 കുട്ടികളും ഇവരുടെ ഫ്ലാറ്റിനു തൊട്ടരികിൽ താമസിച്ചിരുന്ന അംഗ പരിമിതനായ ഒരാളുമാണ് മരിച്ചത്. തീ പിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് ശ്വാസ തടസ്സം നേരിട്ടാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ആളുകൾ ഫർവാനിയ ആശുപത്രിയിൽ ചികിൽസയിലാണ്. ഫർവാനിയയിലെ അഞ്ചാം നിലയിലുള്ള അപ്പാർട്ട്‌മെൻ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ അപ്പാർട്ട്‌മെൻ്റിൻ്റെ ഉൾവശത്തിനും കെട്ടിടത്തിൻ്റെ പുറംഭാഗത്തിനും കേടുപാടുകൾ സംഭവിച്ചു.

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All