• Home
  • News
  • റിയാദിലെ ഇന്ത്യൻ എംബസിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

റിയാദിലെ ഇന്ത്യൻ എംബസിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

റിയാദ് ∙  റിയാദിലെ യിൽ ഒഴിവുള്ള 2 തസ്തികകളിലേക്ക് സൗദിയിലെ പ്രവാസി ഇന്ത്യക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഫിസ് ദഫ്തരി, ക്ലാർക്ക് എന്നിവയാണ് തസ്തികകൾ. സാധുവായ ഇഖാമ കാലാവധിയുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാം.

 ദഫ്തരി: വിദ്യാഭ്യാസ യോഗ്യത-അംഗീകൃത ബോർഡിൽ നിന്നുമുള്ള മെട്രിക്കുലേഷൻ അഥവാ തത്തുല്യ വിദ്യാഭ്യാസം (സർട്ടിഫിക്കറ്റുകൾ സംസ്ഥാന സർക്കാർ-വിദേശകാര്യമന്ത്രാലയം, ഇന്ത്യയിലെ സൗദി എംബസി എന്നിവ സാക്ഷ്യപ്പെടുത്തിയിരിക്കണം) ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം-അഭികാമ്യം, അറബി ഭാഷാ പ്രാവീണ്യമുള്ളവർക്ക് മുൻഗണനയുണ്ടാകും.ഉയർന്ന പ്രായപരിധി 35 വയസ്സിൽ താഴെ (01-ജൂൺ-2024). എഴുത്ത് പരീക്ഷ ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

ക്ലാർക്ക്: വിദ്യാഭ്യാസ യോഗ്യത- അംഗീകൃത  യൂണിവേഴ്സിറ്റിയിൽ നിന്നുമുള്ള ഏതെങ്കിലും ഐശ്ചികവിഷയത്തിലുള്ള ഡിഗ്രി (സർട്ടിഫിക്കറ്റുകൾ സർക്കാർ-വിദേശകാര്യമന്ത്രാലയം, ഇന്ത്യയിലെ സqദി എംബസി എന്നിവ സാക്ഷ്യപ്പെടുത്തിയിരിക്കണം)

കംപ്യൂട്ടർ  പ്രവർത്തി പരിചയം അഭിലക്ഷണീയം, ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം-അഭികാമ്യം. ഉയർന്ന പ്രായപരിധി 35 വയസ്സിന് താഴെ (01-ജൂൺ-2024)എഴുത്ത് പരീക്ഷ(ഒബ്ജക്ടീവ്-സബ്ജക്ടീവ്) വിജയിക്കുന്നവരെ സിലക്‌ഷൻ ബോർഡ്/സമതിക്കു മുൻപാകെ ടൈപ്പിങ് പരീക്ഷയ്ക്കും അഭിമുഖത്തിനും ക്ഷണിക്കും

വിദ്യാഭ്യാസയോഗ്യതാ സർട്ടിഫിക്കേറ്റ്, മാർക്ക്ഷീറ്റ്,മറ്റ് അധികയോഗ്യത സർട്ടിഫിക്കേറ്റ് എന്നിവസഹിതം  ഓൺലൈൻ മുഖാന്തിരം അപേക്ഷ സമർപ്പിക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള എഴുത്ത്പരീക്ഷ- ടൈപ്പിങ്-അഭിമുഖം എന്നിവയ്ക്കുള്ള തീയതി പിന്നീട് അറിയിക്കുന്നതാണ്. അപേക്ഷകൾ ഓൺലൈൻ മുഖാന്തിരം സമർപ്പിക്കാനുള്ള അവസാന തീയതി 30 ജൂൺ 2024.

വിശദവിവരങ്ങൾക്ക് സന്ദർശിക്കുക https://www.eoiriyadh.gov.in/alert_detail.  അപേക്ഷ സമർപ്പിക്കാനുള്ള ലിങ്ക് :  

ക്ലാർക്ക് https://forms.gle/GnSGmeesvc8jNmLW8,

 ദഫ്തരി  https://forms.gle/QKoYfAbdw1c4AoZJ8

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All